കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന് സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ സൗബിനെ പോലീസ് ചോദ്യം ചെയ്തത്. സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷം ഇഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന് സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു
- Related News
- Latest News