Newsperseconds.com

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ഒരു ജവാന് വീരമൃത്യു

Capture

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു ജവാന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. അബൂജ് മാണ്ഡിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി നീണ്ടുനില്‍ക്കുന്ന വെടിവയ്പ്പ് തുടരുകയാണ്.

നാരായണ്‍പൂര്‍, ബീജാപൂര്‍ ജില്ല, ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിന്‍ പ്രദേശമാണ് അബുജ്മര്‍. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാന്‍ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനകേന്ദ്രമായി കണക്കാക്കപ്പെടുന്നു. നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷനു പുറപ്പെട്ടിരിക്കെയാണ്.

Share this Article

Leave a Comment