Newsperseconds.com

കേരളീയം പരിപാടിയിൽ പങ്കെടുത്തത് രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനെന്ന് മണിശങ്കർ അയ്യർ

Untitled design (23)

കേരളീയം പരിപാടിയിൽ പങ്കെടുത്തത് രാജീവ് ഗാന്ധി വിഭാവനം ചെയ്ത് പഞ്ചായത്തീരാജിനെക്കുറിച്ച് സംസാരിക്കാനെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. മറിച്ച് പിണറായി വിജയനെ പുകഴ്ത്താനല്ല. പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ടെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചില്ലെന്നും മണി ശങ്ക‍ർ അയ്യർ പറഞ്ഞു. എഐസിസി നേതൃത്വത്തിന് വിശദീകരണം നൽകും.

കേരളത്തിൽ എത്തിയ ശേഷമാണ് പരിപാടിയിൽ പങ്കെടുക്കുന്നതിൽ വിലക്കുള്ളതിനെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.

കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് മണിശങ്കർ അയ്യർ പങ്കെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഇടതുപക്ഷസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂർത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്‌കരിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുതി‍ന്ന കേൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ ‘കേരളീയം’ പരിപാടിയിൽ പങ്കെടുത്തത്. ഇതിനെതിരെ എഐസിസിയിൽ കടുത്ത എതിർപ്പ് ഉയ‍ർന്നിരുന്നു. പാർട്ടിയെ ധിക്കരിച്ചതായും ഇതിനെതിരെ എഐസിസിയിൽ പരാതി അറിയിച്ചതായും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment