Newsperseconds.com

ദില്ലി മദ്യനയക്കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്റ്റേ തുടരും

Capture

ഡല്‍ഹി: ദില്ലി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് പുറത്തിറങ്ങാനാവില്ല. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള റോസ് അവന്യു കോടതിയുടെ ഉത്തരവില്‍ സ്റ്റേ തുടരും. ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പറയാമെന്ന് കോടതി അറിയിച്ചു. അതേസമയം നീതിയെ പരിഹസിക്കുന്നതാണ് സ്റ്റേ എന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

Share this Article

Leave a Comment