Newsperseconds.com

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഉടന്‍ അനുമതി നല്‍കണം; 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം

Capture

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് ഡല്‍ഹിയിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളം. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സ്റ്റാര്‍ട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയില്‍ രാജ്യത്തിന് അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങള്‍ കേരളത്തിനുണ്ട്. അവ നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്.

നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാന്‍ ഉതകുന്ന നിലയില്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്.

Share this Article

Leave a Comment