Newsperseconds.com

റഷ്യയില്‍ പള്ളിക്കും ട്രാഫിക് പോലീസ് പോസ്റ്റിന് നേരെയും വെടിവെയ്പ്പ്; 15 ലധികം പോലീസ് ഉദ്യോഗസ്ഥരടക്കം 23 പേര്‍ കൊല്ലപ്പെട്ടു

Capture

റഷ്യയിലെ നോര്‍ത്ത് കോക്കസസ് റിപ്പബ്ലിക്കായ ഡാഗെസ്താനിലെ രണ്ട് നഗരങ്ങളിലെ ഓര്‍ത്തഡോക്‌സ് പള്ളി, സിനഗോഗ്, ട്രാഫിക് പോലീസ് പോസ്റ്റിന് നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ 15 ലധികം പോലീസ് ഉദ്യോഗസ്ഥരടക്കം 23 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഓര്‍ത്തഡോക്‌സ് വൈദികനായ നിക്കോളായ് കോട്ടെല്‍നിക്കോവ് ഉള്‍പ്പെടുന്നു.

പൊലീസിന്റെ പ്രത്യാക്രമണത്തില്‍ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയില്‍ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്. തോക്കുധാരികള്‍ നഗരത്തിലെ ഏക സിനഗോഗും ആക്രമിച്ചു. എന്നാല്‍ ആ സമയത്ത് അവിടെ ആളില്ലായിരുന്നു.

Share this Article

Leave a Comment