Newsperseconds.com

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണം; വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്റെ സംസ്‌കാരം ഇന്ന്

Capture

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മേയര്‍ ആര്യ രാജേന്ദ്രന്‍, കല്പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം പുലര്‍ച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് സംസ്‌കാരം.

Share this Article

Leave a Comment