Newsperseconds.com

മലബാറിലെ സീറ്റ് പ്രതിസന്ധി; പ്ലസ് വണ്ണിന് അധിക ബാച്ചുകള്‍ അനുവദിക്കും; പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതി

Capture

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ ചര്‍ച്ച വിജയം കണ്ടു. പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വ ശിവന്‍കുട്ടി ഉറപ്പ് നല്‍കി. മലബാറിലെ സീറ്റ് പ്രതിസന്ധി പ്രശ്‌നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ജൂലൈ അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. അധിക ബാച്ചുകള്‍ വേണോ എന്നതും തീരുമാനിക്കും. മലപ്പുറം ആര്‍ഡിഡിയും ഹയര്‍ സെക്കന്ററി ജോയിന്റ് ഡയറക്ട്ടറും സമിതി അംഗങ്ങളാണ്.

15 വിദ്യാര്‍ത്ഥി സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നടന്നത് ആരോഗ്യപരമായ ചര്‍ച്ചയാണെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ 7478 സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കാസര്‍ഗോഡ് 252 സീറ്റുകളും പാലക്കാട് 1757 സീറ്റുകളും കുറവാണ്. ബാക്കി ജില്ലയിലെ കുറവുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റോടുകൂടി പരിഹരിക്കും. എല്ലാ ജില്ലകളിലേയും സീറ്റുകളുടേയും എണ്ണത്തില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment