Newsperseconds.com

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ മലയാളത്തിലടക്കം ബോധവല്‍കരണവുമായി യുഎഇ ആരോഗ്യമന്ത്രാലയം

Capture

ആഗോളതലത്തില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ബോധവല്‍കരണവുമായി യുഎഇ ആരോഗ്യമന്ത്രാലയം. മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലായാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ക്ക് വിരിയാന്‍ അനുയോജ്യമായ കാലാവസ്ഥയാണെന്നും വ്യവസായ മേഖലകളിലും നിര്‍മ്മാണ സൈറ്റുകളിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയാന്‍ പ്രതിരോധ നടപടി സ്വീകരിക്കുക എന്ന തലക്കെട്ടിലാണ് ബോധവത്കരണ വീഡിയോ ആരോഗ്യമന്ത്രാലയം പങ്കുവെച്ചത്.

കണക്കനുസരിച്ച് രാജ്യത്തുടനീളം ഉയര്‍ന്ന ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പകല്‍സമയത്താണ് സജീവമാകുന്നതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൊതുക് പെരുകുന്നത് തടയാന്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കൊതുക് കടി ഒഴിവാക്കാനുള്ള ക്രീമുകള്‍ പുരട്ടുക. നീളമേറിയ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും ജാഗ്രാത നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അത് കൂടാതെ, ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പനി അനുഭവപ്പെട്ടാല്‍ വിശ്രമിക്കണം, പാരസറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാം, ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ബോധവത്കരണ വീഡിയോയില്‍ പറയുന്നു

Share this Article

Leave a Comment