Newsperseconds.com

കര്‍ണാടക ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ തീര്‍ത്ഥാടന മിനി ബസ്സിടിച്ച് 13 യാത്രക്കാര്‍ മരിച്ചു

Accidant

ബെംഗളൂരു: കര്‍ണാടകയിലെ പൂനെ-ബാംഗ്ലൂര്‍ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസ് ഇടിച്ച് 13 പേര്‍ മരിച്ചു. പരിക്കുകളോടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. പതിനൊന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. 17 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. ശിവമോഗ സ്വദേശികളായ ഇവര്‍ തീര്‍ത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അപകടകാരണം അറിവായിട്ടില്ലെങ്കിലും മിനിബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share this Article

Leave a Comment