Newsperseconds.com

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു; അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍

Capture

നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ കുട്ടികളും ഒരു കൂട്ടുകുടുംബത്തില്‍ പെട്ടവരാണ്. സൂരജ്പൂര്‍ പ്രദേശത്തെ ഖോദ്ന ഖുര്‍ദ് ഗ്രാമത്തില്‍ രാത്രി 7.45 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സഗീര്‍ എന്നയാളുടെ വീട്ടിലാണ് തകര്‍ച്ചയുണ്ടായതെന്ന് പോലീസ് വക്താവ് പറഞ്ഞു.

കൂട്ടുകുടുംബത്തിലെ എട്ട് കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഭിത്തിയുടെ അടിത്തറ ദുര്‍ബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസും അത്യാഹിത സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ബാക്കി കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Share this Article

Leave a Comment