Newsperseconds.com

ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം; മൂന്ന് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് പരിക്ക്

Capture

തിരുവനന്തപുരം: ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം. ഒരു മരണം. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരാണ് താഴേക്ക് വീണത്. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. മേല്‍പ്പാലത്തില്‍ നിന്ന് താഴെയുളള സര്‍വ്വീസ് റോഡിലേയ്ക്ക് വീണാണ് ദാരുണാപകടം നടന്നത്.

സഹോദരങ്ങളായ കോവളം വെള്ളാര്‍ സ്വദേശിനി സിനി (32) സിമിയുടെ മകള്‍ ശിവന്യ (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this Article

Leave a Comment