Newsperseconds.com

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നു; ഇനി മകന്‍ സ്ഥാനമേല്‍ക്കും

Capture

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍ നിന്നു ഒരാള്‍ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകന്‍ കണ്ഠര് ബ്രഹ്മദത്തനാണ് (30) താന്ത്രിക സ്ഥാനമേല്‍ക്കുന്നത്. രാജീവരുടേയും ബിന്ദുവിന്റേയും മകനാണ് ബ്രഹ്മദത്തന്‍. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് അദ്ദേഹം.

നിലവില്‍ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്മദത്തണ കൂടി വരുന്നതോടെ വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും. ഓഗസ്റ്റ് 16-ന് നടതുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര്‍ മോഹനര്.

Share this Article

Leave a Comment