Newsperseconds.com

എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവിലായിരുന്ന സുഹൈല്‍ ഷാജഹാന്‍ പിടിയില്‍

Capture

തിരുവനന്തപുരം: ഏറെ വിവാദങ്ങളും കോളിളക്കവും സൃഷ്ടിച്ച എ കെ ജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിലെത്തിയ ആളാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2022 ജൂലൈ ഒന്നിനാണ് എ കെ ജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

എ കെ ജി സെന്റര്‍ ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. മൂന്നാം പ്രതി സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. രണ്ട് വര്‍ഷമായി സുഹൈല്‍ ഒളിവിലായിരുന്നു. തിരികെയെത്തിയപ്പോഴാണ് പിടിയിലായത്. സംഭവം നടന്ന് 85ാം ദിവസമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വി ജിതിന്‍ പിടിയിലായത്. പിന്നാലെ ജിതിന് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയ സുഹൃത്ത് നവ്യയും പിടിയിലായിരുന്നു.

 

Share this Article

Leave a Comment