Newsperseconds.com

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓര്‍ഡറുകള്‍ നല്‍കി

Capture

ഡല്‍ഹി: വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓര്‍ഡര്‍ നല്‍കി. മേഖലയിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളാകുന്നത് തടയുക.

ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ നാലാം ഘട്ടം ഇന്ന് ദേശീയ തലസ്ഥാനത്ത് നടപ്പാക്കി. 50% സര്‍ക്കാര്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഉത്തരവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മലിനീകരണമുണ്ടാക്കുന്ന എല്ലാ ട്രക്കുകളുടെയും വാണിജ്യ ഫോര്‍ വീലറുകളുടെയും പ്രവേശനം ഞായറാഴ്ച ഡല്‍ഹിയില്‍ നിരോധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സിഎന്‍ജി, ഇലക്ട്രിക്, വാഹനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ.

Share this Article

Leave a Comment