Newsperseconds.com

കടുപ്പം കൂട്ടാന്‍ ചായപ്പൊടിയില്‍ ചേര്‍ക്കുന്നത് കൊടുംവിഷം; മലപ്പുറത്ത് നിന്ന് പിടികൂടിയത് രാസവസ്തുക്കള്‍ ചേര്‍ത്ത 140 കിലോഗ്രാം ചായപ്പൊടി; രണ്ട് പേര്‍ അറസ്റ്റില്‍

Chaya

മലപ്പുറം: വന്‍ തോതില്‍ മായം ചേര്‍ത്ത തേയില പിടികൂടി. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മായം ചേര്‍ത്ത തേയില പിടികൂടിയത്. ആവശ്യക്കാരാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വിതരണക്കാരെ ബന്ധപ്പെട്ടത്. കണ്ടാല്‍ സാധാരണ ചായപ്പൊടിക്ക് സമാനമാണ്. എന്നാല്‍ സിന്തറ്റിക് ഫുഡ് കളറാണ് ചായപ്പൊടിയില്‍ ചേര്‍ത്തിരിക്കുന്നത്. ഇവ കാന്‍സറിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍. എംഎസ്സി കെമിസ്ട്രി പൂര്‍ത്തിയാക്കിയ ആഷിഖാണ് വ്യാജ ചായപ്പൊടി നിര്‍മ്മാണത്തിന്റെ മുഖ്യ സൂത്രധാരന്‍. കിലോകണക്കിന് ചായപ്പൊടിയാണ് ചാക്കിലാക്കി വെച്ചിരിക്കുന്നത്. നിര്‍മ്മാണശാലയ്ക്ക് ലൈസന്‍സോ മറ്റു പേപ്പറുകളോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം വേങ്ങൂരിലാണ് വ്യാജ ചായപ്പൊടി നിര്‍മ്മാണം വന്‍തോതില്‍ നടന്നത്.

പിടികൂടിയ ചായപ്പൊടിയുടെ സാമ്പിള്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയച്ചു. ആഷിഖിന്റേത് ചെറുകിട സംരംഭമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ചായക്ക് കടുപ്പം കിട്ടാന്‍ വേണ്ടിയാണ് ചായപ്പൊടിയില്‍ മായം കലര്‍ത്തിയതെന്നാണ് സംശയം. തിരൂര്‍,താനൂര്‍ പ്രദേശങ്ങളിലെ തട്ടുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൃത്രിമ നിറം ചേര്‍ത്തതെന്ന് സംശയിക്കുന്ന ചായപ്പൊടി ഭക്ഷ്യസുരക്ഷ ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നിര്‍മാതാവിന്റെ പേരോ ലേബല്‍ വിവരങ്ങളോ ഇല്ലാതെയാണ് വിറ്റഴിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായം ചേര്‍ത്ത തേയില കിലോകണക്കിന് പിടിച്ചെടിത്തത്. കൂരിയാട് സ്വദേശി അനസില്‍ നിന്നാണ് 40 കിലോ പിടിച്ചെടുത്തത്. യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇയാള്‍ ചായപ്പൊടിയില്‍ മായം ചേര്‍ത്തിരുന്നത്.

ബ്രാന്‍ഡഡ് ചായപ്പൊടികളുടെ പകുതി വിലയ്ക്കാണ് മായം ചേര്‍ത്ത ചായപ്പൊടികള്‍ വില്‍ക്കുന്നത്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം വന്ന ശേഷം ആഷിക്കിനും അനസിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. മറ്റ് സ്ഥലങ്ങളിലും ചായപ്പൊടിയില്‍ മായം ചേര്‍ത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ബ്രാന്‍ഡഡ് ചായപ്പൊടികളുടെ പകുതി വിലയ്ക്കാണ് മായം ചേര്‍ത്ത ചായപ്പൊടികള്‍ വിറ്റിരുന്നത്.

Share this Article

Leave a Comment