Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; ഒരാള്‍ കൂടി മരിച്ചു; മരണം നാലായി

Capture

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 90 ശതമാനത്തോളം പൊള്ളലേറ്റിരുന്ന മോളി വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം.

മരിച്ച ലിബ്‌നയുടെ സഹോദരന്‍മാരും അമ്മയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മലയാറ്റൂര്‍ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികള്‍ നല്‍കിയത്.

 

Share this Article

Leave a Comment