Newsperseconds.com

കുളിക്കാന്‍ കുളത്തിലേക്ക് ചാടിയ യുവാവ് പടവില്‍ തലയിടിച്ച് മരിച്ചു

Capture

കണ്ണൂര്‍: കുളിക്കാന്‍ കുളത്തിലേക്ക് ചാടിയ യുവാവ് പടവില്‍ തലയിടിച്ച് മരിച്ചു. തിലാന്നൂര്‍ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂര്‍ ഹൗസില്‍ രാഹുല്‍(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങള്‍ക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share this Article

Leave a Comment