കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തതിന് ആര്യാടൻ ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിയ്ക്ക് മുന്നിൽ ഹാജരാകും. നേരിട്ടും കത്ത് മുഖേനയുമാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഷൗക്കത്തിന്റെ വിശദീകരണം കേട്ട ശേഷമാകും തുടർ നടപടി.
കെപിസിസി നിർദേശം ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനാണ് ആര്യാടൻ ഷൗക്കത്തിന് കെപിസിസി വിലക്കേർപ്പെടുത്തിയത്. വൈകിട്ട് 5മണിക്കാണ് അച്ചടക്ക സമിതി യോഗം.
ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാൻ അച്ചടക്കസമിതി ആവശ്യപ്പെട്ടിരുന്നു.
മൂന്നു ദിവസത്തിനകം മറുപടി നൽകാനാണ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടൻ ഷൗക്കത്തിന് കെപിസിസി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചാണ് ഷൗക്കത്ത് റാലിയിൽ പങ്കെടുത്തത്.