കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള പതിനാലുകാരന്റെ ആരോഗ്യ നിലയില്‍ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ച മുമ്പാണ് ലക്ഷണങ്ങളുമായി കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പനി, തലവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ജര്‍മനിയില്‍നിന്ന് മില്‍ട്ടി ഫോസിന് എന്ന മരുന്ന് എത്തിച്ച് നല്‍കിയിരുന്നു.
ഒരാഴ്ച കഴിഞ്ഞുള്ള സ്രവപരിശോനയില് ഫലം നെഗറ്റീവായാല്‍ കുട്ടിക്ക് വീട്ടിലേക്ക് മടങ്ങാം. ലക്ഷണങ്ങള്‍ കണ്ട ഉടന്‍ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതുമാണ് ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചത്. തിക്കോടിയിലെ കാട്ടുകുളത്തില് കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.