Newsperseconds.com

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍; ജൂലൈ 11, 12 തീയതികളില്‍ നടക്കും

Untitled 1

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് (International GenAI Conclave) കേരളത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ലോകോത്തര കമ്പനിയായ ഐബിഎം 11, 12 തീയതികളില്‍ കൊച്ചിയില്‍ വച്ച് നടത്തുന്ന കോണ്‍ക്ലേവില്‍ 1000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ രാജ്യത്തെ പ്രധാന ഹബ്ബായി മാറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഈ പരിപാടി ആക്കം നല്‍കും.

കോണ്‍ക്ലേവിനു മുന്നോടിയായി ഐബിഎം ഇന്ത്യ സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അംഗവും നിര്‍മ്മിത ബുദ്ധി സോഫ്റ്റ് വെയര്‍ രംഗത്തെ പ്രഗത്ഭരുമായ ശ്രീനിവാസന്‍ മുത്തുസാമി പങ്കെടുത്ത ടെക് ടോക്കുകള്‍ കേരളത്തിലെ പ്രധാനച്ചെട്ട 3 ഐടി പാര്‍ക്കുകളിലും സംഘടിച്ചിരുന്നു. കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ഐബിഎം വാട്ട്സണ്‍ എക്‌സ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 50-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന ചലഞ്ചില്‍ മികച്ച ടീമിന് പുരസ്‌കാരത്തിനു പുറമേ കോണ്‍ക്ലേവില്‍ പങ്കെടുക്കാനും ആഗോള തലത്തില്‍ നിന്ന് വരുന്ന നിക്ഷേപകര്‍ക്ക് മുന്നില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഹാക്കത്തോണിലെ വിജയികള്‍ക്ക് ഒരു കോടി രൂപ വരെ സ്‌കെയില്‍ അപ് ഫണ്ട് ലഭിക്കാനുള്ള അര്‍ഹതയും നേടാന്‍ സാധിക്കും.

ജനറേറ്റീവ് എഐ ലോകത്തിന് മുന്നില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന ഈ കോണ്‍ക്ലേവിനു വലിയ പ്രാധാന്യമുണ്ട്. ഐബിഎം പോലൊരു അന്താരാഷ്ട്ര കമ്പനി ഈ രംഗത്ത് നല്‍കുന്ന സഹകരണവും പ്രശംസനീയമാണ്. ഐബിഎമ്മിനൊപ്പം വിവിധ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപ സന്നദ്ധത അറിയിക്കുന്നുണ്ട്. ഈ വര്‍ഷം നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി മാറാന്‍ ജെന്‍ എഐ കോണ്‍ക്ലേവിനു സാധിക്കും.

Share this Article

Leave a Comment