കൊച്ചി: കുണ്ടന്നൂരില്‍ സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെയാണ് സംഭവം. തേവര എസ്എച്ച് സ്കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കുണ്ടന്നൂരില്‍ നിന്ന് തേവര ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്ത് വച്ചാണ് ബസിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് ഉടന്‍ തന്നെ വാഹനം നിര്‍ത്തുകയായിരുന്നു. വഴിയേപോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചു. അഗ്നിശമന സേന എത്തി തീ പൂര്‍ണമായി അണച്ചു.