Newsperseconds.com

കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക്കിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നവംബര്‍ 15ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം

kalamassery-blast-martin-1

എറണാകുളം: നാലുപേരുടെ മരണത്തിനിടയാക്കിയ കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 15 ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. പ്രതിയുടെ രാജ്യാന്തര ബന്ധത്തെ അന്വേഷിക്കേണ്ടതുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു. കൂടാതെ ഡൊമിനിക്കിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. പൊലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Share this Article

Leave a Comment