ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024 – 25 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന വിവിധ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും പ്രവേശനത്തിനായി ജൂലൈ 15 മുതല്‍ 20 വരെ സ്പോട്ട് അഡ്മിഷന് നടക്കുന്നു.
യോഗ്യരായ അപേക്ഷകര്‍ അസല്‍ രേഖകള്‍ സഹിതം സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തില്‍ അതത് വകുപ്പ് മേധാവികളെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ക്യാമ്പസ് ഡയറക്ടര്‍മാരെയും സമീപിക്കണമെന്ന് സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.