Newsperseconds.com

ലിഫിറ്റിനുള്ളില്‍ കയറിയതിനു പിന്നാലെ കേടായി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ ഒപിയിലെത്തിയ രോഗി കുടുങ്ങികിടന്നത് രണ്ടു ദിവസം

Capture

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ ഒപിയിലെത്തിയ രവീന്ദ്രന്റെ ഫോണ്‍ കേടായതിനാല്‍ ആരെയും വിളിക്കാന്‍ കഴിയാതെ രണ്ട് ദിവസം ലിഫിറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കാന്‍ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് ഒരാള്‍ അകത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രന്‍ പറയുന്നു.

അതേ സമയം, രവീന്ദ്രന്‍ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ രവീന്ദ്രന്‍ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

Share this Article

Leave a Comment