പാലക്കാട്: പാലക്കാട് ചിറ്റൂര്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയില്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. നാലുപേര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. വെള്ളം കുത്തിയൊലിച്ച് വന്നതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നു. വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഉടനെ തന്നെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനാല്‍ അതി സാഹസികമായി നാലു പേരെയും രക്ഷപ്പെടുത്തി.
കുളിക്കാനിറങ്ങിയതിനു പിന്നാലെ മലവെള്ളം കുത്തിയൊലിച്ചെത്തി; ചിറ്റൂര്‍ പുഴയില്‍ നാലു പേര്‍ കുടുങ്ങി; സാഹസിക രക്ഷാപ്രവര്‍ത്തനം
- Related News
- Latest News