Newsperseconds.com

നടന്‍ ആസിഫ് അലിയെ പൊതു വേദിയില്‍ അപമാനിച്ചു; സംഗീത സംവിധായകന്‍ രമേശ് നാരായണന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Asf

കൊച്ചി: നടന്‍ ആസിഫ് അലിയെ പൊതു വേദിയില്‍ അപമാനിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങളു’ടെ ട്രെയിലര്‍ റിലീസിനിടെയുണ്ടായ പുരസ്‌കാരദാന ചടങ്ങിലാണ് സംഭവം. ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ രമേഷ് നാരായണന്‍ വിമുഖത കാണിക്കുകയായിരുന്നു. പിന്നീട് സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റി വാങ്ങിക്കുകയും ചെയ്തു.

പുരസ്‌കാരം കൈമാറാന്‍ ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ വലിയ താല്പര്യം കാണിക്കാതെ രമേശ് നാരായണന്‍ അവാര്‍ഡ് വാങ്ങി. ആസിഫിനെ ശ്രദ്ധിക്കാതെ സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് ക്ഷണിച്ച് പുരസ്‌കാരം ജയരാജിന്റെ കയ്യില്‍ കൊടുത്തു. പിന്നീട് ജയരാജില്‍ നിന്നും അവാര്‍ഡ് കൈപറ്റി അദ്ദേഹത്തെ ആലിംഗനം ചെയ്ത ശേഷം ഫോട്ടോക്ക് പോസ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വലിയ വിമര്‍ശനങ്ങളാണ് രമേശ് നാരായണന് നേരെ സമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. ആസിഫിനെ പരസ്യമായി അപമാനിക്കുകയാണ് ചെയ്തതെന്നാണ് വിമര്‍ശനമുയരുന്നത്. ആസിഫ് അലി പുരസ്‌കാരം നല്‍കാന്‍ എത്തിയപ്പോള്‍ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണന്‍ പിന്നീട് താരത്തെ അപമാനിക്കും വിധമാണ് പെരുമാറിയത്. രമേശ് നാരായണന്‍ ജയരാജിനെ വിളിച്ചതോടെ ആസിഫ് അലി സ്റ്റേജില്‍ നിന്ന് പതുക്കെ പിന്മാറുകയായിരുന്നു.

 

Share this Article

Leave a Comment