Newsperseconds.com

വയനാട് കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Elphntt

കല്‍പ്പറ്റ: വയനാട് കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. പിന്നില്‍ നിന്ന് ഓടിയെത്തിയാണ് കാട്ടാന ആക്രമിച്ചത്.

Share this Article

Leave a Comment