സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
കേരളവര്‍മ്മ കേളേജിലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലാണ് പോലീസും കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റു മുട്ടിയത്. മന്ത്രി ആര് ബിന്ദു രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്യു സമരം നടത്തിയത്. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.