Newsperseconds.com

പേരൂര്‍ക്കട വഴയിലയില്‍ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്ക്

Capture

പേരൂര്‍ക്കട വഴയിലയില്‍ മരം കാറിന്റെ മുകളിലേക്ക് കടപുഴകി വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. മരം വീണതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് ഭാര്യയെയും ഭര്‍ത്താവിനെയും പുറത്ത് എടുത്തത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു. റോഡില്‍ ഇപ്പോള്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Share this Article

Leave a Comment