Newsperseconds.com

ആലുവയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി; തിരച്ചില്‍ ഊര്‍ജിതം

Capture

കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

സ്ഥാപനത്തിലെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. 15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Share this Article

Leave a Comment