Newsperseconds.com

കര്‍ണ്ണാടക മണ്ണിടിച്ചില്‍; കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ച ലോറി ഉടമയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

Uiii

കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ ലോറി ഉടമയെ പൊലീസ് മര്‍ദിച്ചുവെന്ന് പരാതി. ലോറി ഉടമയായ മുക്കം സ്വദേശി മനാഫിനെയാണ് മര്‍ദിച്ചത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചപ്പോള്‍ യാതൊരു പ്രകോപനവറും ഇല്ലാതെയാണ് മര്‍ദിച്ചതെന്ന് മനാഫ് പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം അതീവ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് മനാഫ് പറഞ്ഞത്. പുലര്‍ച്ചെ ആറ് മണിക്ക് തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് തെറ്റാണ്. രാവിലെ 7.30 യോട് കൂടിയാണ് രക്ഷാദൗത്യം തുടങ്ങിയത്. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവന്ന് പ്രൊഫെഷണലായി രക്ഷാപ്രവര്‍ത്തനം നടത്തണണമെന്നും മനാഫ് ചൂണ്ടിക്കാട്ടി.

Share this Article

Leave a Comment