Newsperseconds.com

പാര്‍ട്ടി വിട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്

Capture

തിരുവനന്തപുരം: കെപിസിസിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടി വിട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. തനിക്ക് പറയാനുളള കാര്യങ്ങള്‍ തീര്‍ത്തു പറഞ്ഞുവെന്നും അച്ചടക്ക സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വിശദീകരിച്ചെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്.

Share this Article

Leave a Comment