Newsperseconds.com

അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് എസ്പി; സ്‌കൂബ ടീം പുഴയില്‍ ഇറങ്ങി

Capture

കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടത്തി. ലോറി കരയില്‍ നിന്ന് 20 മീറ്റര്‍ അകലെ 15 അടി താഴ്ചയിലാണ്. ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. മണ്ണ് നീക്കാനുള്ള ശ്രമം അതിവേഗത്തില്‍ തുടരുകയാണ്. എന്‍ഡിആര്‍എഫ് വീണ്ടും പരിശോധനയ്ക്ക് നാല് യൂണിറ്റ് പുഴയില്‍ ഇറങ്ങി. ഗംഗാവലിയില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് എസ്പി സ്ഥിരീകരിച്ചു. പൊലീസ് വിവരം സര്‍ക്കാരിന് കൈമാറി. സിഗ്‌നല്‍ ലഭിച്ച സ്ഥലത്താണ് ലോറിയുള്ളത്.

നദിയില്‍ കണ്ടെത്തിയത് ഭാരത് ബെന്‍സിന്റെ ലോറി ആണെന്ന് സ്ഥിരീകരിച്ചു. 9 ദിവസത്തെ തിരച്ചിലിന് ശേഷമാണ് അര്‍ജുന്റെ ലോറി കണ്ടെത്തുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. സൈന്യം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയാണ്.

Share this Article

Leave a Comment