Newsperseconds.com

പ്രതീക്ഷയോടെ കേരളം; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു; പത്താം ദിനം നിര്‍ണ്ണായകം

Capture

കര്‍ണ്ണാടക: അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഷിരൂരില്‍ ആരംഭിച്ചു. നേരത്തെ സൈന്യവും എംഡിആര്‍എഫ് സംഘവും തിരച്ചില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നു. നേവി സംഘത്തിലെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഇന്ന് നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പത്താം ദിവസത്തിലേക്ക് എത്തുമ്പോള്‍ അര്‍ജുനായി പ്രതീക്ഷയോടെ കേരളം കാത്തിരിക്കുകയാണ്.

ശക്തമായ മഴ പെയ്താല്‍ അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറിയുടെ പ്രവര്‍ത്തനം നടക്കില്ലെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു. രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാനും 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണമാണ് അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി.

Share this Article

Leave a Comment