Newsperseconds.com

എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു; സ്ഥിരം വാഹന മോഷ്ടാക്കളായ പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങി; കേസില്‍ യുവാവ് അറസ്റ്റില്‍; ഒരാള്‍ ഒളിവില്‍

Bike Stole

കൊല്ലം: കലയപുരത്തെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സുജിന്‍(27) ആണ് പിടിയിലായത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ആളില്ലാത്ത സമയത്ത് ബൈക്ക് മോഷണം പോയത്. സ്ഥിരം വാഹന മോഷ്ടാക്കളാണ് പ്രതികളെന്നും പൊലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണഅ പ്രതികളെ പിടികൂടിയത്.

ഇക്കഴിഞ്ഞ 19ന് രാത്രി 10 മണിയോടെയാണ് സംഭവം. എസ്‌ഐ ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയത്. പിന്നാലെ ചിതറ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തി. പിടിയിലായ സുജിനൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Share this Article

Leave a Comment