Newsperseconds.com

‘അവിശ്വസനീയമായ നേട്ടം, ചരിത്രമുഹൂര്‍ത്തം’; ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിന് അഭിനന്ദനമറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Rajeev

2024 ലെ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മെഡല്‍ അക്കൗണ്ട് തുറക്കുന്നതിനായി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ഇനത്തില്‍ വെങ്കല മെഡല്‍ നേടി ചരിത്രം രചിച്ച ഹരിയാനയില്‍ നിന്നുള്ള 22 കാരിയായ മനു ഭാക്കറിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഒളിമ്പിക്സില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മനു ഭാക്കര്‍ മാറിയത് ഭാരതത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനവ് ബിന്ദ്ര, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, വിജയ് കുമാര്‍, ഗഗന്‍ നാരംഗ് എന്നിവര്‍ക്ക് ശേഷം ഷൂട്ടിംഗില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഷൂട്ടര്‍ കൂടിയാണ് അവര്‍.

പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി മെഡല്‍ നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയായി അവര്‍ മാറിയ ഈ വിജയം കൂടുതല്‍ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. 22 കാരിയായ മനു ഭാകറാണ് ഈ വര്‍ഷത്തെ ഗെയിംസില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരി. ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ കൂടിയാണ് ഭാക്കര്‍. മത്സരത്തിലുടനീളം അസാധാരണമായ നൈപുണ്യവും സംയമനവും ഭാക്കര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങ്ങില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. അവിശ്വസനീയമായ നേട്ടം തന്നെയാണ് മനു ഭാക്കറിന്റേതെന്നും ആര്‍.സി രാജീവ്ദാസ് പങ്കുവെച്ചു.

Share this Article

Leave a Comment