Newsperseconds.com

വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കണം; എല്ലാ വിധ അടിയന്തര സഹായങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് ഏകോപിപ്പിക്കും; കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി; മന്ത്രാലയത്തിനു കീഴില്‍ ചെയ്യാനാവുന്ന പരമാവധി സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തുവെന്ന് ഡോ.രാജീവ്‌മേനോന്‍

Newww

വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കണമെന്ന് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ. രാജീവ്‌മേനോന്‍. വയനാടിന്റെ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തത്തില്‍പെട്ടത്. മരണസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിനും അവിടുത്തെ നാട്ടുകാര്‍ക്കും വേണ്ട എല്ലാ വിധ അടിയന്തര സഹായങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ഇടപെട്ട് ഏകോപിപ്പിക്കുമെന്ന് ഡോ. രാജീവ്‌മേനോന്‍ അറിയിച്ചു. ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസുമായി ദുരന്തവാര്‍ത്തയെ കുറിച്ച് ഡോ.രാജീവ്‌മേനോന്‍ ആശയവിനിമയം നടത്തിയിരുന്നു. ആര്‍പിഐ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ ചെയ്യാനാവുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും നടത്തുമെന്ന് ആര്‍.സി രാജീവ്ദാസുമായുള്ള ആശയവിനിമയത്തില്‍ ഡോ.രാജീവ്‌മേനോന്‍ അറിയിച്ചിട്ടുണ്ട്.

Capture

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവര്‍ത്തനങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലയെ ഡോ.രാജീവ്‌മേനോന്‍ അറിയിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ആര്‍പി ഐ വകുപ്പായ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റ് മന്ത്രാലയങ്ങളുടെ കീഴില്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ വിധത്തിലുമുള്ള ഇടപെടലുകളും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ഉറപ്പു നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിക്ക് മെയില്‍ വഴി സന്ദേശം അയച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അതോടൊപ്പം തന്നെ ദ്രുതകര്‍മ്മ സേനയും കേന്ദ്രസേനയും അവിടെ എത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഹെലികോപ്റ്റര്‍ വഴി ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യമായ എല്ല സംവിധാനങ്ങളും ചെയ്യണം. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അറിയാന്‍ സാധിച്ചത്. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചില മേഖലകള്‍ ഒറ്റപ്പെട്ടുവെന്നാണ് വാര്‍ത്തകളില്‍ അറിഞ്ഞത്. അവര്‍ക്കും സഹായങ്ങള്‍ എത്തിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. പലയിടത്തും എത്തിപ്പെടാന്‍ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. വലിയ മഴക്കെടുതിയാണ് വയനാട്ടില്‍ സംഭവിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കാണാതാവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹകരണങ്ങളും ചെയ്യുമെന്നും ഡോ. രാജീവ്‌മേനോന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം സാധ്യമായ എല്ലാ രീതിയിലും ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Share this Article

Leave a Comment