Newsperseconds.com

ദുരന്തത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തി രാഹുല്‍ഗാന്ധി; ഉടനെ വയനാട്ടിലെത്തും

Capture

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തേക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും. രക്ഷാപ്രവര്‍ത്തിനത്തിനായുള്ള എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് മേപ്പടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊര്‍ജ്ജിതമായ രക്ഷപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

എല്ലാ ഏജന്‍സികളുമായി ചേര്‍ന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യു. ഡി. എഫ്. പ്രവര്‍ത്തകരും ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തിരുന്നു.

Share this Article

Leave a Comment