തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള തന്റെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിനുള്ള സമയമല്ല ഇതെന്നും വയനാടിനുവേണ്ടി എല്ലാവരും ഒന്നിച്ചു നില്‍ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി നമ്മള് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതുകൊണ്ടാണ് എംഎല്‍എ എന്ന നിലയിലുള്ള എന്റ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും പ്രളയ സമയത്തുമെല്ലാം യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം കൊടുത്തതാണ്. അതേ പാത പിന്തുടര്ന്നാണ് തീരുമാനം. അത് ശരിയായ നടപടിയാണ് എന്നാണ് എന്റെ വിശ്വാസം.