ഐസ്വാള്‍: മിസോറാമില്‍ രാവിലെ 7 മണി മുതല്‍ ആരംഭിച്ച വേട്ടെടുപ്പ് 11 മണിയോടെ തന്നെ 32.68 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാവിലെ 9 മണി വരെ 12.80 ശതമാനം പോളിംഗ് ആണ് മിസോറാമില്‍ രേഖപ്പെടുത്തിയത്.
40 അംഗ സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത് വൈകിട്ട് 3 മണി വരെയാണ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.