Newsperseconds.com

ദുരന്തമേഖലയില്‍ രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കില്ല: വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

Krish

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയില്‍ രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കി.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കാണ് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുക. കെഎസ്ഇബി പ്രഖ്യാപനം ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു പോയെന്നാണ് കെഎസ്ഇബിയുടെ കണക്കുകള്‍ പറയുന്നത്.

Share this Article

Leave a Comment