Newsperseconds.com

‘ കാപ്പിയോടുള്ള ഭ്രാന്തമായ പ്രണയം’; കോഫി കുടിക്കാന്‍ വേണ്ടി യുവതി ചെലവിട്ടത് 9.4 ലക്ഷം രൂപ; പുതിയ പരസ്യമിറക്കി സൊമാറ്റോ

Capture

പലര്‍ക്കും, കാപ്പി ഒരു പ്രഭാത ആചാരം മാത്രമല്ല.. അതൊരു പ്രണയബന്ധമാണ്. കുടിച്ച് തുടങ്ങിയാല്‍ പിന്നെ കാപ്പിയോട് ഭ്രാന്തമായ പ്രണയമാണ്. മുംബൈയില്‍ നിന്നുള്ള ഒരു സമര്‍പ്പിത കോഫി ആരാധികയായ മിഷ്‌ക്വാറ്റ് ഇതുവരെ കുടിച്ചത് 9.4 ലക്ഷം രൂപയുടെ കോഫിയാണ്. കാപ്പി കുടിക്കുന്നത് യുവതിയുടെ ദിനചര്യയുടെ ഒരു പ്രിയപ്പെട്ട ഭാഗമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ മിഷ്‌ക്വാറ്റിന്റെ കോഫി അഭിനിവേശത്തെ ഒരു ആഘോഷമാക്കി മാറ്റി പുതിയ പരസ്യം ചെയ്തിരിക്കുകയാണ് സൊമാറ്റോ.

സ്റ്റാര്‍ബക്സില്‍ നിന്ന് ദിവസവും സൊമാറ്റോ വഴി കോഫി ഓര്‍ഡര്‍ ചെയ്താണ് കുടിക്കുന്നത്. തന്റെ പ്രിയപ്പെട്ട സിന്നമന്‍ കോഫി ഓര്‍ഡര്‍ ചെയ്ത് 9.4 ലക്ഷം രൂപയാണ് മിഷ്‌ക്വാറ്റ് ചെലവാക്കിയിരിക്കുന്നത്. സൊമാറ്റോയുടെ മാര്‍ക്കറ്റിംഗ് ഹെഡ്ഡായ സാഹിബ്ജീത് സിംഗ് സാഹ്നി ഇതിന്റെ ഒരു വീഡിയോ ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ചിട്ടുമുണ്ട്. അതില്‍ പറയുന്നത്, ഇതുവരെ മിഷ്‌ക്വാത്ത് കോഫി ഓര്‍ഡര്‍ ചെയ്തതിലായി മാത്രം 9 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു എന്നാണ്.

‘സൊമാറ്റോ വഴി 9.4 ലക്ഷത്തിന്റെ കോഫി മുംബൈയില്‍ നിന്നുള്ള മിഷ്‌കാത്ത് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു. ഇത് അവരോടുള്ള ആദരവാണ്. ഈ വീഡിയോ ചെയ്യാന്‍ സമ്മതിച്ചതിന് അവരുടെ അമ്മയോടുള്ള നന്ദിയും അറിയിക്കുന്നു’ എന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

നര്‍മ്മവും പ്രണയവും നാടകീയതയുടെ സ്പര്‍ശവും സമന്വയിപ്പിക്കുന്ന രസകരമായ ആശയമാണ് പരസ്യത്തിലൂടെ പങ്കുവെക്കുന്നത്. മിഷ്‌ക്വാറ്റിന്റെ അമ്മ തന്റെ മകള്‍ കാപ്പിക്കായി ചെലവഴിച്ച ഭീമമായ തുക കണ്ടെത്തുന്നതോടെയാണ് രംഗം ആരംഭിക്കുന്നത്. അമ്മയുടെ പിരിമുറുക്കം കൂടുമ്പോള്‍ സ്റ്റാര്‍ബക്‌സ് സ്റ്റോര്‍ മാനേജര്‍ ഒരു അതുല്യമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. മിഷ്‌ക്വാറ്റിന്റെ അമ്മയ്ക്ക് മകളുടെ ഹൃദയം കവര്‍ന്ന കാപ്പി ആസ്വദിക്കാനുള്ള അവസരം. ഈ നിമിഷം പരസ്യത്തിലെ ഒരു വഴിത്തിരിവായി മാറുന്നു. കാപ്പി കുടിക്കുന്നതോടെ അമ്മയുടെ സംശയം വിസ്മയമായി മാറുന്നു. ഇത്തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

Share this Article

Leave a Comment