മധ്യപ്രദേശ്: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വേദിയില്‍ പൂക്കളില്ലാത്ത പൂച്ചെണ്ട് നല്കി. വേദിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പുഷ്പങ്ങളില്ലാത്ത പൂച്ചെണ്ട് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ചത്. നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാവ് മധ്യപ്രദേശിലെത്തിയത്. രസകരമായ സംഭവം വാര്‍ത്തകളിലും നിറഞ്ഞു.
തിരഞ്ഞെടുപ്പ് വേദിയിലെത്തിയ അതിഥിയെ സ്വീകരിച്ച് ഒരാള്‍ പൂച്ചെണ്ട് നല്‍കുകയും എന്നാല്‍ അതില്‍ പൂക്കള്‍ ഇല്ലാത്തതിനാല്‍ പ്രിയങ്ക ഗാന്ധിക്് ചിരി അടക്കാനായില്ല. പലരും പൂക്കളും ഇലകളുമൊക്കെയുള്ള ചെണ്ട് നല്കിയപ്പോള് ഇയാള്‍ എന്തു കൊണ്ടാണ് ഇങ്ങനെ നല്‍കിയത് എന്നതില്‍ പ്രിയങ്കയ്ക്കും അതിശയം തോന്നി. സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.