Newsperseconds.com

തമിഴ്നാട്ടില്‍ നാളെ വരെ കൂടുതല്‍ മഴ പെയ്യുമെന്ന് ഐഎംഡി

Capture

തമിഴ്നാട്: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റിന്റെ സാന്നിധ്യം കണക്കിലെടുത്ത് നാളെ വരെ കൂടുതല്‍ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിലും ആന്ധ്രയുടെ തീരപ്രദേശത്തും കനത്ത മഴയാണ് ലഭിച്ചത്.

തമിഴ്‌നാട്ടിലെ തെങ്കാശി മേഖലയില്‍ 12 സെന്റീമീറ്റര്‍ മഴയും ആയിക്കുടിയില്‍ 10 സെന്റീമീറ്റര്‍ മഴയും ഇന്നലെ പെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കരൂര്‍, പശുപതിപാളയം, തടവലഗ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴയില്‍ പ്രധാന റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി.

Share this Article

Leave a Comment