Newsperseconds.com

കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം; ഹൈപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ചു

Untitled 1

കോഴിക്കോട് ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടി. മൂഴിക്കല്‍ എം ആര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ബര്‍ഗറിലാണ് പുഴുക്കളെ കണ്ടെത്തിയത്. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗം സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചു. തുടര്‍ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദി. ഇരുവരും ചികിത്സയിലാണ്. ചിക്കന്‍ ബര്‍ഗറിലാണ് പുഴുവിനെ കിട്ടിയത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരു ബര്‍ഗര്‍ പൂര്‍ണമായി ഇരുവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേര്‍ക്കും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment