Newsperseconds.com

ഇന്ന് ചിങ്ങം ഒന്ന്; അതിജീവനത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് കണ്ണ് തുറന്ന് കേരളം; എല്ലാവര്‍ക്കും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും പുതുവത്സരാശംസകള്‍

Chingam 1

ഇന്ന് ചിങ്ങം ഒന്ന്. ചിങ്ങമാസത്തിലെ ഒന്നാം തിയ്യതിയാണ് പുതുവര്‍ഷാരംഭം. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങള്‍ക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. ഇത് കൊല്ലവര്‍ഷ പ്രകാരമുള്ള പുതുവര്‍ഷമാണ്. ചിങ്ങമാസത്തില്‍ ഓണം എന്ന സവിശേഷമായ ആഘോഷം കൂടിയുള്ളതിനാല്‍ ഈ മാസത്തിന്റെ ആദ്യദിവസം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. മലയാളം കലണ്ടര്‍ പ്രകാരം കൊല്ലവര്‍ഷം 1200 ആണ് പിറക്കുന്നത്. കര്‍ക്കിടകം 32 തികഞ്ഞ് കൊല്ലവര്‍ഷം 1199 നമ്മോട് വിടപറഞ്ഞു. മലയാള വര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.

ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ചിങ്ങമാസം ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞാണ് വരുന്നത്. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ്. പ്രളയക്കെടുതിക്കിടെ മലയാളിക്ക് അതിജീവനത്തിന്റെ പുതുവര്‍ഷമാണിത്. മലയാളിയുടെ ആഘോഷകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഓണം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നന്മകള്‍ നിറഞ്ഞ നല്ലൊരു വര്‍ഷത്തിന്റെ തുടക്കമാണ് ചിങ്ങം ഒന്ന്.

തലമുറകളുടെ മാറ്റങ്ങളില്‍ അന്യം നിന്നു പോകുന്ന കൊയ്ത്തുത്സവത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസപ്പുലരിയോടെ പിറവിയെടുക്കുന്നത്. ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല്‍ എന്നിവയെല്ലാം കൂടുതല്‍ നടക്കുന്നത്. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം കൂടാതെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ നാരായണഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ വിശേഷങ്ങള്‍ വരുന്നതും ചിങ്ങത്തിലാണ്.

ചിങ്ങപ്പുലരിയില്‍ എല്ലാവര്‍ക്കും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംസകള്‍ നേരുന്നു…

Share this Article

Leave a Comment