കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതില്‍ 71.53 കോടി രൂപ പെന്ഷന് വിതരണത്തിന് കോര്പറേഷന് എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നല്‍കിയത്. 20 കോടി രൂപ സഹായമായും നല്കി. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് പെന്ഷന് വിതരണത്തിനായി കെഎസ്ആര്‍ടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.
ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ മാസാദ്യം 30 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 20 കോടി കൂടി നല്‍കിയത്. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.