തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇഡി യുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. ഇഡിയുടെ അറിയിപ്പ് ലഭിച്ചാല്‍ ഉടനെ ഹാജരാകും. കേസ് സംബന്ധിച്ച് എന്ത് കാര്യം വേണമെങ്കിലും ഇഡിക്ക് ചോദിക്കാമെന്നും എംഎം വര്‍ഗീസ് പറഞ്ഞു. കേസിനെ പാര്‍ട്ടി നിയമപരമായും രാഷ്ട്രീയമായും തന്നെ നേരിടും. കരുവന്നൂരിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് എന്ത് കാര്യം വേണമെങ്കിലും ഇഡി അന്വേഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.