കൊച്ചി: സിദ്ധിഖിന് പിന്നാലെ നടന്‍ റിയാസ് ഖാന് എതിരെയും ആരോപണവുമായി നടി രേവതി സമ്പത്ത്. റിയാസ് ഖാന്‍ ഫോണ്‍ വിളിച്ച് വൃത്തികേട് പറഞ്ഞുവെന്നാണ് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഫോണ്‍നമ്പര്‍ റിയാസ് ഖാന്‍ കൊടുത്തത് ഒരു ക്യാമറാമാനാണ്. തന്നോട് ചോദിക്കാതെയാണ് അത് ചെയ്തത്. വിളിച്ചപ്പോള്‍ ചോദിച്ചത് സെക്സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ടെന്നും നിങ്ങളുടെ ഫ്രന്റ്സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്നുമാണ് റിയാസ്ഖാന്‍ പറഞ്ഞതെന്നും രേവതി പറഞ്ഞു.
നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു.